മലയിൻകീഴ്: സ്കൂട്ടറിൽ പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഗർഭിണിയായ യുവതിയുടെ സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമിച്ചകേസിൽ പെരുകുളം കൊണ്ണിയൂർ ഉണ്ടപ്പാറ മാറവിള ജെ.പി ഭവനിൽ ജെ. ജയപ്രകാശിനെ റിമാൻഡ് ചെയ്തു. ഐ.എസ്.ആർ.ഒയിലെ ഉദ്യോഗസ്ഥയായ വിളപ്പിൽശാല വടക്കേ ജംഗ്ഷൻ കാർത്തികയിൽ ജെ. ജ്യോതിഷയും പിതാവ് ഗോപകുമാറും വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോകവേയാണ് മലപ്പനംകോട് ഭാഗത്തുവച്ച് ബൈക്കിലെത്തിയ പ്രതി മാലപൊട്ടിക്കാൻ ശ്രമിച്ചത്.
