തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിനടുത്തെ പക്ഷിക്കൂട്ടം വിമാനങ്ങൾക്ക് ഭീഷണിയായി മാറിയെന്നും സമീപപ്രദേശങ്ങളിലെ അറവുമാലിന്യം നീക്കം ചെയ്യണമെന്നും സർക്കാരിനോടും നഗരസഭയോടും അദാനിഗ്രൂപ്പ് ആവശ്യപ്പെട്ടു. എയർപോർട്ട് മതിലിനോട് ചേർന്നും അതിനടുത്ത പ്രദേശങ്ങളിലും പൊന്നറപാലത്തിനടുത്തെ തുറന്ന സ്ഥലത്തും ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യക്കൂമ്പാരമാണ്.ഇതാണ് വിമാനങ്ങളുടെ സഞ്ചാരപാതയിൽ പക്ഷികൾ കൂട്ടത്തോടെ എത്താനിടയാക്കുന്നത്.ഇറച്ചിയുടെ അവശിഷ്ടം തിന്നാനെത്തുന്ന പരുന്ത്,പ്രാവ്,കാക്ക,കൊക്ക്,മൂങ്ങ എന്നിവയുടെ കൂട്ടം വിമാനങ്ങൾക്ക് ഭീഷണിയാണ്. പക്ഷിയിടിച്ചാൽ വിമാനത്തിന്റെ എൻജിൻ തകരാറി നിയന്ത്രണം തെറ്റാനുമിടയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്
