തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊച്ചിയിലും ഉൾപ്പെടെ പലയിടത്തും കനത്ത മഴ.അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോരമേഖലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാൽ നിലവിൽ റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിർദ്ദേശങ്ങൾ ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
