തിരുവനന്തപുരം: നഗരത്തിൽ സ്‌മാർട്ട് റോഡുകൾക്കായി എടുത്ത കുഴികൾ മൂടാൻ തുടങ്ങി. കുഴികളെല്ലാം ഈ മാസം 30ന് മുമ്പ് മൂടണമെന്ന് സ്‌മാർട്ട് സിറ്റിക്ക് നഗരസഭ കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നടപടി. വഞ്ചിയൂർ- ജനറൽ ആശുപത്രി ജംഗ്‌ഷൻ റോഡിലെ കുഴികളാണ് കേബിളിട്ട ശേഷം ആദ്യഘട്ടമായി മൂടിയത്. ഒരാഴ്‌ചയ്‌ക്കകം മറ്റെല്ലാ കുഴികളും മൂടുമെന്നാണ് സ്‌മാർട്ട് സിറ്റിയും കെ.ആർ.എഫ്.ബിയും നഗരസഭയ്‌ക്ക് നൽകിയിരിക്കുന്ന ഉറപ്പ്. ജൂൺ 1ന് സ്‌കൂൾ തുറക്കാനിരിക്കെയാണ് നഗരസഭയുടെ അടിയന്തര ഇടപെടലുണ്ടായത്
