തിരുവനന്തപുരം: നഗരസഭയിലെ ഓൺലൈൻ ഫയൽ നീക്കത്തിന് പുതിയ സർക്കുലറുമായി നഗരസഭ. കോഴിക്കോട് നഗരസഭയിൽ സെക്രട്ടറി തലത്തിൽ ഉദ്യോഗസ്ഥരുടെ കംപ്യൂട്ടർ ഐ.ഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് ഇവിടെയും ആവർത്തിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് സർക്കുലർ ഇറക്കിയത്. നഗരസഭയിലെ പ്രധാനപ്പെട്ട ഫയൽ നീക്കങ്ങൾ എല്ലാംതന്നെ ഓൺലൈനായാണ് നടക്കുന്നത്. കെട്ടിട നിർമ്മാണത്തിന് ഐ.ബി.പി.എം.എസ്, നികുതി നിശ്ചയിക്കുന്നതിനും ശേഖരിക്കുന്നതിനും സഞ്ചയ, പദ്ധതി രൂപപ്പെടുത്തുന്നതിന് സുലേഖ കൂടാതെ മറ്റ് വിവിധ ആവശ്യങ്ങൾക്കായി സ്ഥാപന, സൂചിക, സാംഖ്യ തുടങ്ങിയ സോഫ്ട് വെയറുകളാണ് നഗരസഭയിൽ ഉപയോഗിക്കുന്നത്. കൂടാതെ സെപ്ടേജ്, കുടിവെള്ളം എന്നിവയുടെ വിതരണത്തിനായി സ്മാർട്ട് ട്രിവാൻം ആപ്പും ഉപയോഗിക്കുന്നു.ഫയൽ നീക്കവും മറ്റ് ഇടപാടുകളും നടത്തുന്നത് പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാകുമ്പോൾ ഉദ്യോഗസ്ഥർക്കും അവരുടെ ഐഡന്റിറ്റി വെളിവാക്കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രഹസ്യമായി സൂക്ഷിക്കുന്ന പാസ്‌വേഡും, യൂസർനെയിമുമുള്ള കംപ്യൂട്ടർ ഐ.ഡി വഴിയാണ്. ഇത്തരത്തിൽ കംപ്യൂട്ടർ അധിഷ്ഠിത ഫയൽ നീക്കങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും തന്നെ ഈ ഐ.ഡിയുണ്ട്. ഇതിന്റെ ദുരുപയോഗം തടയുന്നതിനായാണ് പുതിയ സർക്കുലർ
