നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ACCIDENT

വെള്ളറട : നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുറ്റിയായണിക്കാട് കോട്ടയ്ക്കകത്ത് തെങ്ങുവിള വീട്ടിൽ അജയകുമാർ(56) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയാണ്. ഞായറാഴ്ച പുലർച്ചെ നാലരമണിയോടെയായിരുന്നു അപകടം. കുറ്റിയായണിക്കാടുള്ള ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടുള്ള ശ്രമദാനങ്ങളിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് വരുന്നതിനിടെ കുറ്റിയായണിക്കാട് കവലയ്ക്കു സമീപത്ത് വച്ചായിരുന്നു അപകടം. കുറ്റിയായണിക്കാടിലെ ഫാമിൽ നിന്ന് ഇറച്ചിക്കോഴി എടുക്കാൻ വന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് അജയകുമാറിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജയകുമാർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. വാൻ സമീപത്തെ വീടിന്റെ മതിലും ഇടിച്ചിട്ടശേഷമാണ് നിന്നത്. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!