തിരുവനന്തപുരം:2022 ആഗസ്റ്റ് 10 മുതല്‍ 20 വരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന വീഡിയോ, ഫോട്ടോ, പുസ്തക പ്രദര്‍ശനം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.പരിപാടിയോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ‘ഇന്ത്യ എന്ന ആശയം : ഭരണഘടനയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ് പ്രഭാഷണം നടത്തി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍, കെ-ലാപ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.2022 ആഗസ്റ്റ് 10 മുതല്‍ 20 വരെ നിയമസഭാ സമുച്ചയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രസ്തുത പ്രദര്‍ശനം രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ സൗജന്യമായി കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുന്നതാണ്.