കല്ലമ്പലം:വധശ്രമം,ഭവനഭേദനം,മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയായ കല്ലമ്പലം ഒറ്റൂർ പ്രസിഡന്റ് മുക്ക് അശ്വതി ഭവനിൽ വാള ബിജു എന്നറിയപ്പെടുന്ന ബിജുവിനെ(44) കല്ലമ്പലം പൊലീസ് പിടികൂടി.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽപ്പെട്ട് ഒളിവിലായിരുന്ന ബിജുവിനായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.വർക്കല ഡിവൈ.എസ്.പി പി.നിയാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ മാത്രം ബിജുവിന്റെ പേരിൽ 19 കേസുകൾ നിലവിലുണ്ട്.ഗുണ്ടാ ആക്ട് പ്രകാരം രണ്ട് തവണ കരുതൽ തടങ്കലിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്.2013ൽ കല്ലമ്പലം ജംഗ്ഷനിലെ എ.ടി.എം മെഷീൻ കാറിൽ കെട്ടി വലിച്ച് മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്.കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്റ്റേഷൻ പരിധിയിലെ ചിതറയിൽ വീടാക്രമിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും,കടയ്ക്കൽ ഗോവിന്ദപുരത്ത് വഴിയിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് കടന്നുകളയുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.കല്ലമ്പലം ഇൻസ്പെക്ടർ വിജയരാഘവൻ,എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
