പാലോട്:പച്ചനെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ദേശീയ മഹോത്സവം ഇന്ന് സമാപിക്കും.രാവിലെ 7 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.16ന് ഭസ്മാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, 2.30ന് നടതുറക്കൽ, വൈകിട്ട് 3ന് ആനപ്പുറത്ത് എഴുന്നള്ളത്ത്, നിറപറ സാംസ്കാരിക ഘോഷയാത്ര. നിറപറയെടുപ്പ് ആചാരപ്രകാരം പച്ച ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പച്ച, കാലൻകാവ്,നന്ദിയോട്, പ്ലാവറ,ആറ്റുകടവ്,കുശവൂർ,നന്ദിയോട് ഗവൺമെന്റ് എൽ.പി.എസ് ജംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തും.രാത്രി 8ന് മെഗാഷോ ജ്യോതിർഗമയ, പുലർച്ചെ 2ന് പൂത്തിരിമേള. ദേശീയ മഹോത്സവ മേഖല കളക്ടർ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രവും 5 കിലോമീറ്റർ ചുറ്റളവും വൈദ്യുത ദീപാലങ്കാര പ്രഭയിലാണ്
