തിരുവനന്തപുരം : രണ്ട് പന്നിക്കരടികളേയും ഒരു ജോടി ഗ്രീൻ ഇഗ്വാനകളേയും ഹൈദരാബാദ് മൃഗശാലയിൽ നിന്ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിക്കും.പകരമായി നാല് ജോടി റിയ പക്ഷികളെ ഹൈദരാബാദ് മൃഗശാലയ്ക്ക് കൈമാറി.
ഇതിനായി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ എത്തിയിരുന്നു.പുതുതായി എത്തിക്കുന്ന മൃഗങ്ങളെ അടുത്ത ദിവസങ്ങളിൽത്തന്നെ പ്രദർശിപ്പിക്കും.മറ്റ് മൃഗങ്ങളെ കൈമാറ്റം ചെയ്യാൻ അപേക്ഷ കൊടുക്കാനും മൃഗശാല അധികൃതർ തീരുമാനിച്ചിട്ടുണ്ട്.