തിരുവനന്തപുരം :തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴില്‍ ആറ്റിപ്രയില്‍ പ്രവര്‍ത്തിക്കുന്ന റ്റി.ആര്.എല്‍ 232, കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന റ്റി.ആര്.എല്‍ 246, 252, പാച്ചല്ലൂര്‍ പ്രവര്‍ത്തിക്കുന്ന റ്റി.ആര്.എല്‍ 99 എന്നീ റേഷന്‍ ഡിപ്പോകളുടെ അംഗീകാരം ജില്ലാ സപ്ലൈ ഓഫീസര്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തു. റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ റേഷന്‍കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
