തിരുവല്ലം: പിതാവിനെയും മകനെയും കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരുക്ക് ഏൽപ്പിച്ച കേസിൽ കരിങ്കടമുകൾ സ്വദേശികളായ മാലി അജിത്ത്(28), സുരേഷ്(43) എന്നിവരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. 20ന് രാത്രി നടന്ന സംഭവത്തിൽ തിരുവല്ലം മുട്ടളകുഴി സ്വദേശി രാധാകൃഷ്ണൻ, മകൻ അഖിൽ എന്നിവർക്കാണ് അടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. പ്രാവ് വളർത്തുമായി ബന്ധപ്പെട്ടാണ് ആക്രമണം.പ്രതികളിലൊരാൾ വീടു കയറി നടത്തിയ ആക്രമണത്തെ തുടർന്ന് പൊലീസിൽ പരാതിപ്പെടാൻ തുടങ്ങുമ്പോൾ വഴിയിൽ വച്ചാണ് ഇവരെ വീണ്ടും ഇരുവരും ചേർന്ന് തടഞ്ഞു നിർത്തി ആക്രമിച്ചതെന്നു പൊലീസ് അറിയിച്ചു. തലക്ക് ഗുരുതര പരുക്കേറ്റ രാധാകൃഷ്ണൻ ആശുപത്രി ചികിത്സയിൽ തുടരുകയാണ്.
