തിരുവനന്തപുരം: പുതിയ അസിസ്റ്റന്റ് കളക്ടറായി റിയ സിംഗ് ഐഎഎസ് ചുമതലയേറ്റു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിനിയായ റിയ സിംഗിന്റെ ആദ്യ നിയമനമാണ് ജില്ലയിലേത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിടെക് ബിരുദത്തിന് ശേഷമാണ് സിവിൽ സർവീസ് നേടിയത്. അച്ഛൻ എം. എൻ. ടി. എൽ മുൻ ഉദ്യോഗസ്ഥനും അമ്മ അധ്യാപികയുമാണ്.
