പുത്തരിക്കണ്ടത്ത് ഏപ്രിൽ 11 മുതൽ മാമ്പഴോത്സവം

IMG_19032022_171055_(1200_x_628_pixel)

 

തിരുവനന്തപുരം: ട്രാവൻകൂർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ സെൻറർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) യുടേയും വിവിധ കാർഷിക സംഘടനകളുടെയും സഹകരണത്തോടെ ദേശീയ മാമ്പഴോത്സവം സംഘടിപ്പിക്കുന്നു. ഏപ്രിൽ 11 മുതൽ 17 വരെ പുത്തരിക്കണ്ടം നായനാർ പാർക്കിലാണ് മേള. പരിപാടിയുടെ ലോഗോ പ്രകാശനം ഡെപ്യൂട്ടി മേയർ പി കെ രാജു നിർവഹിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അമ്പതിലധികം വ്യത്യസ്തയിനം മാമ്പഴങ്ങളുടെ പ്രദർശനവും വിപണനവും മേളയിലുണ്ട് .മാമ്പഴ പായസം മുതൽ മാമ്പഴ ഹൽവയും ഐസ്ക്രീമും വരെ വ്യത്യസ്തങ്ങളായ ഒട്ടേറെ ഭക്ഷ്യവിഭവങ്ങളുമുണ്ട്. അത്യുൽപാദനശേഷിയുള്ള വിവിധയിനം ഒട്ടുമാവിൻ തൈകളുടേയും തേനിൻ്റെയും തേൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശന വിപണനവും മേളയിലുണ്ടാകും. മാമ്പഴ ങ്ങളെ കുറിച്ചും കാർഷിക രീതികളെക്കുറിച്ചും ഒട്ടേറെ അറിവുകൾ പകരുന്ന സ്റ്റാളുകളും സ്ഥാപനങ്ങളും മേളയിൽ എത്തുന്നുണ്ട് .കോവിഡാനന്തര സാഹചര്യത്തിൽ മാമ്പഴ കർഷകരേയും വിപണിയെയും ഉത്തേജിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും .ഉതകുന്ന തരത്തിൽ ആണ് മേള സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!