തിരുവനന്തപുരം : പൂജപ്പുര ജയിലിൽനിന്ന് ചാടാൻ ശ്രമിച്ച പ്രതി മരത്തിൽ കുടുങ്ങി. രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സുഭാഷ് എന്ന പ്രതിയാണ് ജയിൽ ചാടാൻ ശ്രമിച്ചത്. കോട്ടയം സ്വദേശിയായ ഇയാൾ കൊലക്കേസിൽ പ്രതിയാണ്. ഭാര്യയെ മൊബൈലിൽ വിളിച്ചുകിട്ടണമെന്നാണ് ആവശ്യം. ജയിൽ ചാടാൻ ശ്രമിച്ചതിന് നടപടിയുണ്ടാകില്ലെന്ന ഉറപ്പും ഇയാൾ ചോദിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു.
