തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച് മരത്തില്‍ കുടുങ്ങിയ പ്രതിയെ താഴെയിറക്കി. സുഭാഷ് എന്ന ജീവപര്യന്തം തടവനുവഭിക്കുന്ന സുഭാഷ് എന്നയാളാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്.
4.30തോടെയാണ് സംഭവം നടക്കുന്നത്. നെട്ടുകാല്‍ശേരി തുറന്ന ജയിലിലെ തടവുകരനായിരുന്നു സുഭാഷ്. കൊലപാതക കുറ്റത്തിനാണ് ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്.