തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍ നിലയില്‍ വന്‍ കുറവ്. ആകെയുള്ള 4828 ജീവനക്കാരിൽ 32 പേർ മാത്രമാണ് ഇന്ന് സെക്രട്ടേറിയറ്റില്‍ ഹാജരായത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ ഒരു പോലെ സമരത്തിന്റെ ഭാഗമാകുന്നതാണ് ഹാജര്‍ നില കുറയാന്‍ കാരണം.
അതേ സമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി . സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി സര്‍ക്കാര്‍ ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
