തിരുവനന്തപുരം :നെയ്യാര്‍ ഇറിഗേഷന്‍ കനാലിന് കുറുകെയുള്ള പോങ്ങമൂട്-പുന്നാവൂര്‍ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ ഏപ്രില്‍ 26 മുതല്‍ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു.പുന്നാവൂര്‍ ഭാഗത്ത് നിന്നും നെയ്യാറ്റിന്‍കര, ബാലരാമപുരം ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ പുന്നാവൂര്‍-മേലാരിയോട്-കീളിയോട് വഴിയും കാട്ടാക്കട ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ അരുവിക്കര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു കോടന്നൂര്‍ വഴിയും പോകേണ്ടതാണെന്ന് പി.ഡബ്ല്യു.ഡി പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
