പ്രതിഷേധം; വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം തൽക്കാലികമായി നിർത്തിവച്ചു

Vizhinjam-port-750(1)

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം തൽക്കാലത്തേക്കു നിർത്തിവച്ചു. നിർമാണ പ്രവർത്തനങ്ങൾ ഇന്നത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്ന് അദാനി പോർട്സ് അധികൃതർ അറിയിച്ചു.സമരം കാരണം നിർമാണ സാധനങ്ങൾ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവർ പറഞ്ഞു. നിർമാണം നിർത്തിയെന്നു പരിശോധിച്ച് ഉറപ്പുവരുത്താൻ ലത്തീൻ അതിരൂപതയിലെ വൈദികരടക്കമുള്ളവർ തുറമുഖ നിർമാണം നടക്കുന്ന സ്ഥലത്തേക്കു പോയി.

 

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണമാണു തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. തുറമുഖത്തിന്റെ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. സർക്കാർ ഇതുവരെ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.ഈ മാസം അവസാനംവരെ സമരം നടത്തുമെന്നാണ് സഭാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!