വിഴിഞ്ഞം: പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വെങ്ങാനൂർ നീലകേശി റോഡിൽ നിവേദ്യത്തിൽ സ്മിത (41)യുടെ കാൽ മുട്ടിലാണ് മുറിവേറ്റത്. ഇന്നലെ രാവിലെ 8 ഓടെ ആയിരുന്നു സംഭവം. കുക്കർ മുകളിലേക്കുയർന്ന് മേൽക്കൂരയിൽ ഇടിച്ച് തിരികെ കാലിൽ പതിക്കുകയായിരുന്നു. ഭർത്താവ് ഷിബുവും മകളും വീട്ടിൽ ഉണ്ടായിരുന്നു. സ്ഫോടന ശബ്ദം കേട്ടതോടെ ഇവരും അടുത്ത വീട്ടിലെ ബന്ധുക്കളും ഓടിയെത്തി. സ്മിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ മുറിവിൽ തുന്നലിട്ടു.
