തിരുവനന്തപുരം: അപകടത്തില്‍പ്പെട്ട ഉദ്യോഗസ്ഥ രക്തം വാര്‍ന്ന് മരിച്ചു. ആശുപത്രിയിലെത്താന്‍ വൈകിയതാണ് മരണകാരണമെന്ന് രക്ഷിക്കാന്‍ എത്തിയവര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പനവിള ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തില്‍ കെഎസ്എഫ്ഇയിലെ ഉദ്യോഗസ്ഥയായ ഗീതയാണ് മരിച്ചത്.വൈകിട്ട് ആറരയ്ക്കാണ് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ യാത്രികരായ ഉള്ളൂര്‍ ഭാസിനഗറില്‍ താമസിക്കുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ പരമേശ്വരന്‍ നായരും ഭാര്യ കെഎസ്എഫ്ഇ ഉദ്യോഗസ്ഥയായ ഗീതയ്ക്കും പരിക്കേറ്റു. ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയ ഗീത നടുറോഡില്‍ കിടക്കേണ്ടി വന്നത് ഇരുപത് മിനിട്ടിലധികമാണെന്ന് രക്ഷിക്കാന്‍ എത്തിയ യുവാക്കള്‍ പറഞ്ഞു.
