തിരുവനന്തപുരം: ബാലരാമപുരത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം. വീട് കയറിയാണ് ബാലരാമപുരത്ത് കുടുംബത്തെ ആക്രമിച്ചത്. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അൻസിലക്കും രണ്ട് വയസുള്ള കുഞ്ഞിനെയും ആക്രമിച്ചതായാണ് പരാതി. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.
