വിഴിഞ്ഞം: കട്ടമരത്തിൽ മീൻ പിടിക്കുമ്പോൾ അവശനായ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. പുതിയതുറ പള്ളിത്തുറതോട്ടം പുരയിടത്തിൽ ലോറൻസിനെയാണ് (60) വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പട്രോളിംഗ് ബോട്ട് രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം ലൈറ്റ് ഹൗസിന് സമീപത്തെ കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ലോറൻസ് അവശനായി കിടക്കുന്നത് ശ്രദ്ധിച്ച പട്രോളിംഗ് സംഘം ഉടൻ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയായിരുന്നു.
