തിരുവനന്തപുരം: മുഹറം അവധി ഓഗസ്റ്റ് ഒൻപതിന് പുനര്‍ നിശ്ചയിച്ച് സര്‍ക്കാര്‍. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍ നിശ്ചയിച്ചത്. നേരത്തെ ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് അവധി. പുനര്‍ നിശ്ചയിച്ചതിലൂടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും. സ്‌കൂളുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം ഒൻപതിന് അവധിയായിരിക്കും.
