രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. ഒരു ലീറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടും. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ആറ് ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ചുരൂപയോളം ഉയര്‍ത്തി. പുതുക്കിയ വില രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.
