തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര നേതാക്കളെ കാണും. തിരുവനന്തപുരത്താണു കൂടിക്കാഴ്ച. എന്നാല്‍ രാഹുല്‍ വിഴിഞ്ഞം സന്ദര്‍ശിക്കാനിടയില്ലെന്നാണു റിപ്പോർട്ട്.അതിനിടെ തുറമുഖത്തിനെതിരായ സമരം ശക്തമാക്കുമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത നിലപാടെടുത്തു. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരമെന്ന് ആർച്ച് ബിഷപ് ഡോ തോമസ് ജെ.നെറ്റോ അയച്ച ഇന്നയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
