നെയ്യാറ്റിൻകര : അമിത വേഗതയിലെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.4 പേരാണ് വീട്ടിലുണ്ടായിരുന്നത്. വാഹനത്തിൻ്റെ ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. നെയ്യാറ്റിൻകര ദേശീയപാതയിൽ ഗ്രാമം എന്ന ഭാഗത്താണ് സംഭവം. കണ്ടെയ്നർ ലോറി അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി പാഞ്ഞുവരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വീട്ടുകാർ രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയാണ് അപകടം ഉണ്ടാക്കിയത്.
