തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും വഞ്ചിയൂർ വാർഡ് കൗൺസിലറുമായ ഗായത്രി ബാബുവും തലയോലപ്പറമ്പ് സ്വദേശി അജ്മൽ റഷീദും വിവാഹിതരായി.നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാൻ വഞ്ചിയൂർ ബാബുവിന്റെയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.എസ്.ശ്രീകലയുടെയും മകളാണ് ഗായത്രി. റഷീദ്-സുൽജിത ദമ്പതിമാരുടെ മകനാണ് അജ്‌മൽ. ഗായത്രിയും അജ്മലും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ സഹപാഠികളായിരുന്നു. കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ അധ്യാപകനാണ് അജ്മൽ
