ആറ്റിങ്ങൽ: കടുവയിൽ സ്വദേശി സുരേഷിന്റെ രണ്ടേക്കർ കൃഷി സ്ഥലത്തു നിന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. എ സി എ സി നഗർ എം എസ് നിവാസിൽ ആകാശ് (23) , ഒറ്റപ്ലാംമൂട് ചൂട്ട് തരുന്ന വീട്ടിൽ വാടകക്ക് താമസിക്കുന്ന ആറ്റുകാൽ സ്വദേശി മിഥുൻ (22) , കടുവയിൽ ശ്രീജ ഭവനിൽ ജിജോ (20) എന്നിവരാണ് പിടിയിലായത്.രണ്ട് ദിവസം മുൻപ് രാത്രിയാണ് സംഘം കൃഷി നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
