തിരുവനന്തപുരം :മോട്ടോർ വാഹന വകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫീസുകളിൽ സാങ്കേതിക കുരുക്കിൽപ്പെട്ടിരുന്ന അപേക്ഷകൾ തീർപ്പാക്കിയതോടെ 80 പേർക്ക് ലൈസൻസും 110പേർക്ക് ആർ.സി ബുക്കും ലഭിക്കും.രജിസ്‌ട്രേഷൻ,ലൈസൻസ് എന്നിവ സംബന്ധിച്ച സേവനങ്ങൾ തീർപ്പാക്കാൻ ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേംബറിലാണ് വാഹനീയം അദാലത്ത് സംഘടിപ്പിച്ചത്.മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. അഡീ.ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. അദാലത്തിൽ ആകെ 376 അപേക്ഷകളാണ് ലഭിച്ചത്. 245എണ്ണം തീർപ്പാക്കി. സർക്കാർ തീരുമാനം ആവശ്യമുളളതും ഉയർന്ന തലത്തിൽ തീർപ്പാക്കേണ്ടതുമായ ബാക്കിയുള്ള 131അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി.
