തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച അധ്യാപകനെ പൊലീസ് പിടികൂടി. വെമ്പായം നെടുവേലി ഇടക്കുംതല എസ്.എൽ ഭനവിൽ ജയകുമാർ (40)നെയാണ് മെഡിക്കൽകോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ, ഐടി ആക്ടുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ വർക്കലയിൽ നിന്നാണു പിടികൂടിയത്.
