വിമാനത്താവളത്തിൽ പുതിയ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു

IMG_20220803_194922_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ആഭ്യന്തര കാർഗോ ടെർമിനൽ പ്രവർത്തനം തുടങ്ങി. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിനു സമീപമാണിത്. 600 ചതുരശ്ര മീ​റ്റർ വിസ്തീർണവും പ്രതിവർഷം 3500 മെട്രിക് ടണ്ണിൽ കൂടുതൽ കാർഗോ കൈകാര്യം ചെയ്യാൻ ശേഷിയുമുള്ള ടെർമിനൽ 24 മണിക്കൂറും പ്രവർത്തിക്കും.സംസ്ഥാനത്തെയും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ നിന്നുമുള്ള ചരക്കുനീക്കം വേഗത്തിലാക്കാൻ പുതിയ ടെർമിനൽ സഹായിക്കും. കാർഗോയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളുണ്ട്.സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ താപനില നിയന്ത്റണ സൗകര്യവുമുണ്ട്.കസ്​റ്റംസ്, ബിസിഎഎസ്,മ​റ്റ് കേന്ദ്ര ഏജൻസികൾ എന്നിവയിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ കാർഗോ സമുച്ചയം തുറന്നത്.ഇൻഡിഗോ കാർഗോ പുതിയ ടെർമിനലിൽ പ്രവർത്തിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!