കോവളം : കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ് സന്ദർശകർക്ക് തുറന്നുകൊടുത്തു.ലൈറ്റ് ഹൗസിന് മുകളിൽനിന്ന് കാഴ്ചകൾ കാണാൻ ചൊവ്വാഴ്ചയും സന്ദർശകരുടെ തിരക്കുണ്ടായി.
മേയ് ഒന്നിനാണ് ലൈറ്റ്ഹൗസ് വീണ്ടും തുറന്നുകൊടുത്തത്. തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 10 മുതൽ 12.45 വരെയും ഉച്ചയ്ക്കുശേഷം രണ്ടുമുതൽ വൈകീട്ട് 5.45 വരെയുമാണ് സന്ദർശകർക്ക് പ്രവേശനം.