വിഴിഞ്ഞം : വിഴിഞ്ഞം കടലിൽ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രൂചെയിഞ്ച് നിർത്തലാക്കുന്നു. 2020 ജൂലായ് 15 മുതൽ വിഴിഞ്ഞത്ത് തുടങ്ങിയ ജീവനക്കാരുടെ മാറ്റമെന്ന് അറിയപ്പെടുന്ന ക്രൂചെയിഞ്ചാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ നിർദേശത്തെ തുടർന്ന് നിർത്തലാക്കുന്നത്.ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ ഏപ്രിൽ ഒന്നിലെ ഉത്തരവിൽ ക്രൂചെയിഞ്ച് നിർത്തലാക്കിയിട്ടില്ലെന്ന് തുറമുഖമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തവരുത്തുന്നതിനായി കേന്ദ്രഷിപ്പിങ് മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവിടങ്ങളിലെ ബന്ധപ്പെട്ട മേധാവികളെ രേഖാമൂലം ഇക്കാര്യമറിയിച്ച് ഇത് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു
