തിരുവനന്തപുരം : അന്താരാഷ്ട്ര തുറമുഖം വരുന്നതിന്റെയും തുറമുഖസമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളുടെയും പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷറുടെ ഓഫീസ് സ്ഥാപിക്കുന്നു. ഫോർട്ട് സബ്ഡിവിഷന്റെ പരിധിയിലാണ് ഇപ്പോൾ വിഴിഞ്ഞം സ്റ്റേഷൻ. വിഴിഞ്ഞം, കോവളം, തിരുവല്ലം, കോസ്റ്റൽ പോലീസ് എന്നീ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് വിഴിഞ്ഞം സബ്ഡിവിഷൻ സ്ഥാപിക്കുക.വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ വളപ്പിൽ റോഡിന് അഭിമുഖമായിട്ടാണ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസ് നിർമിക്കുക. പുതിയ ഓഫീസ് പ്രവർത്തനമാകുന്നതുവരെ കോസ്റ്റൽ പോലീസിന്റെ വിഴിഞ്ഞത്തുള്ള കെട്ടിടത്തിലായിരിക്കും എ.സി. ഓഫീസിന്റെ താത്കാലിക പ്രവർത്തനം. മാർച്ചിലാവും ഓഫീസ് തുടങ്ങുക.
