പൂവച്ചൽ: വീട്ടുവളപ്പിൽ നിന്ന ചന്ദനമരം മോഷ്ടാക്കൾ മുറിച്ചുകടത്തി. പൂവച്ചൽ മുളമൂട് എസ്.എൻ. നിവാസിൽ ജയന്തകുമാറിന്റെ വീട്ടുമുറ്റത്തുനിന്ന 23 വർഷം പഴക്കമുള്ള മരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്.വീടിന്റെ ചുറ്റുമതിൽ ചാടിക്കടന്നായിരുന്നു മോഷണം.
മോഷണം നടക്കുന്ന രാത്രി സമയം ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നുവെന്നും രാവിലെയാണ് മോഷണം അറിഞ്ഞതെന്നും വനം-പോലീസ് എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു. നാല് മീറ്റർ നീളവും 55 സെൻറീമീറ്റർ ചുറ്റുവണ്ണവും ഉള്ള മരത്തിന്റെ ചില്ലകൾ വീട്ടുവളപ്പിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.