വെള്ളറട:വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആനാട് വില്ലേജിൽ കളവിക്കോട് പുത്തൻവീട്ടിനിന്ന് ആനപ്പാറ കരിമരം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കണ്ണൻ എന്ന അനിൽ കുമാർ (32) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 62 കാരിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
