വെമ്പായത്ത് ‘അധോലോകത്ത്’ പോലീസ് റെയ്ഡ്; മാരകലഹരിവസ്തുക്കളുമായി നാല് യുവാക്കൾ പിടിയില്‍

IMG_20220907_134607_(1200_x_628_pixel)

തിരുവനന്തപുരം: വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എം.ഡി.എം.എയും കഞ്ചാവും പിടികൂടി.  സ്ഥാപന ഉടമയും , ക്രിമിനൽ കേസ്സ് പ്രതികളും ഉൾപ്പെടെ നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. വസ്ത്രവ്യാപാര സ്ഥാപന ഉടമ വെമ്പായം സ്വദേശി ബിനു (37) , വെമ്പായം കുതിരക്കുളം പുതുവൽപുത്തൻവീട്ടിൽ റിയാസ് (വയസ്സ്38) , തേമ്പാംമൂട് പാലാംകോണം പെരുമലയിൽ സുഹൈൽ (25) പിരപ്പൻകോട് മീനാറ വിളവീട്ടിൽ ഷംനാദ് (40) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 2.1 ഗ്രാം എം.ഡി.എം.എ യും ,320 ഗ്രാം കഞ്ചാവും, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റ് ഒസിബി പേപ്പറ്റുകളും പിടിച്ചെടുത്തു. വെമ്പായം കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുക്കളുടെ വിപണനവും ഉപഭോഗവും നടക്കുന്നതായി തിരുവനന്തപുരം റൂറൽ എസ്സ്.പി ഡി.ശിൽപ്പ ഐ.പി.എസ്സ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനവും പരിസരവും ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. വിൽപ്പനക്കായി ലഹരി വസ്തുക്കൾ എത്തിയാൽ വാങ്ങാൻ വരുന്നവർക്ക് അടയാളം നൽകുന്നതിനായി സ്ഥാപനത്തിൽ പ്രത്യേകം ലൈറ്റുകൾ ക്രമീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് അന്വേഷണസംഘവും ഇവരെ വലയിലാക്കിയത്. റൂറൽ പോലീസ് ലഹരിമാഫിയകൾക്കെതിരെ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവരും പിടിയിലാകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!