തിരുവനന്തപുരം: മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. മുന്‍വര്‍ഷങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ ആഘോഷങ്ങള്‍ നിയന്ത്രിതമായിരുന്നു. ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ആഘോഷപൂര്‍വമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ കൊണ്ടാടുന്നത്.
