വർക്കല : അയന്തി പന്തുവിളയിൽ വീടിനു തീപിടിച്ച് മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരുടെ സംസ്കാരം ശനിയാഴ്ച നടക്കും.ഉച്ചയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് രണ്ടുമണിക്ക് സംസ്കാരം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. തീപ്പിടിത്തമുണ്ടായ `രാഹുൽ നിവാസ്’ വീടിനോട് ചേർന്നുള്ള പറമ്പിൽ ഒരേയിടത്താണ് അഞ്ചുപേർക്കും അന്ത്യവിശ്രമമൊരുക്കുന്നത്. പന്തുവിള രാഹുൽ നിവാസിൽ ബേബി എന്ന ആർ.പ്രതാപൻ(62), ഭാര്യ ഷേർളി(53), ഇവരുടെ ഇളയമകൻ അഹിൽ(29), രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ എട്ട് മാസം പ്രായമുള്ള മകൻ റയാൻ എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചത്
