വർക്കലയിൽ വീടിന് തീപിടിച്ച് 5 പേർ മരിച്ച സംഭവം; ഉടൻ സംയുക്ത പരിശോധന നടത്തും

befunky-collage--1-_710x400xt(1)

തിരുവനന്തപുരം: വർക്കലയിൽ   വീടിന് തീപിടിച്ചു 5 പേർ മരിച്ച സംഭവത്തിൽ തീപിടിത്തത്തിന്റെ തുടക്കം എവിടെയെന്ന് കണ്ടെത്താൻ പൊലീസും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഈ ആഴ്ച സംയുക്ത പരിശോധന നടത്തും. ചൊവ്വാഴ്ച ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ചീഫ് എൻജിനിയറും സംഘവും അപകടമുണ്ടായ രാഹുൽനിവാസിൽ പരിശോധനയ്‌ക്കെത്തുന്നുണ്ട്. അന്നോ പൊലീസിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് മറ്റൊരു ദിവസമോ പരിശോധന നടത്താനാണ് ആലോചിക്കുന്നത്. അപകടമുണ്ടായി രണ്ടാഴ്ച പിന്നിട്ടിട്ടും തീപിടിത്തതിന്റെ തുടക്കമെവിടെയാണെന്ന് കണ്ടെത്താൻ പൊലീസിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർക്കും കൃത്യമായി കഴിയാത്ത സാഹചര്യത്തിലാണിത്. വീടിന്റെ മുൻവശത്തെ കാർപോർച്ചിൽ നിന്നോ ഹാളിൽ നിന്നോ തീ വ്യാപിച്ചതായാണ് നിഗമനം.അയൽവീട്ടിലെ കാമറയിൽ നിന്ന് തീ പിടിക്കുന്ന ദൃശ്യം ലഭിച്ചെങ്കിലും ഇത് ഹാളിൽ നിന്നാണോ പോർച്ചിൽ നിന്നാണോയെന്ന് ഉറപ്പാക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!