ശംഖുമുഖം :ശംഖുമുഖം റോഡിന്‍റെ പ്രവൃത്തി പുരോഗതി നേരില്‍ വിലയിരുത്തി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി ആന്‍റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. നല്ലരീതിയില്‍ തന്നെ നിര്‍മ്മാണപ്രവൃത്തി മുന്നോട്ട് പോകുന്നുണ്ട്. നാളെ (15/03/2022) മുതല്‍ റോഡ് തുറന്നുനല്‍കാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് സർവീസ് നാളെ മുതൽ ശംഖുമുഖം റോഡിൽ സർവ്വീസ് നടത്തും.