കോവളം : ശക്തമായ കടലേറ്റത്തെ തുടർന്ന് പനത്തുറ തീരത്തെ കടൽഭിത്തികൾ തകർന്നു. തീരത്തിനു സമീപത്തെ വീടുകളിലും ആരാധനാലയങ്ങളിലും തിരയടിയിൽ വെള്ളം കയറി.തീരം വിട്ടുള്ള മേഖലകളിലെ വീടുകളിലും തിരയടിച്ചെത്തുന്ന വെള്ളം കയറുന്നതിനെ തുടർന്ന് പനത്തുറ നിവാസികൾ ആശങ്കയിലാണ്.വർഷങ്ങൾക്കു മുൻപ് നിർമിച്ച കടൽഭിത്തിയാണ് തകർച്ച നേരിടുന്നത്. ശക്തമായ തിരയടിയിൽ ഭിത്തിയുടെ അടിവശത്തുള്ള മണ്ണ് കടലെടുക്കുന്നതിനെ തുടർന്നാണ് ഇതു താഴ്ന്നുപോകുന്നത്.ഉയരം കുറഞ്ഞതോടെ ഭിത്തി കടന്നെത്തുന്ന കൂറ്റൻ തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറുന്ന സ്ഥിതിയാണുള്ളത്.
