തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ സ്ത്രീയ്ക്ക് ക്രൂരമർദനം. ശാസ്തമംഗലത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീയാണ് മോഷണമാരോപിച്ച് യുവതിയെ മര്‍ദ്ദിച്ചത്. റോഡിൽ വെച്ച് മറ്റൊരാൾ ചിത്രികരിച്ച മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നു. വള മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനമേറ്റ് സ്ത്രീ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. മർദനമേറ്റ ശോഭയെന്ന സ്ത്രീയുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
