തിരുവനന്തപുരം: ശ്രീകാര്യത്ത് ഇറച്ചിക്കടയിൽ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലക്കേസ് പ്രതിയായ ഹബീബാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്.
