തിരുവനന്തപുരം : ശ്രീപദ്മനാഭക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന വേദപാരായണം അഭിശ്രവണ മണ്ഡപത്തിൽ 15-ന് രാവിലെ 8.30-ന് പുനരാരംഭിക്കും.നടുവിൽമഠം, മുഞ്ചിറമഠം എന്നീ പുഷ്പാഞ്ജലി സ്വാമിയാർമാരുടെ നിർദേശപ്രകാരമുള്ള തന്ത്രി അംഗീകരിച്ചരീതിയിലാണ് വേദപാരായണം നടത്തുന്നത്. മതിലകം രേഖകളനുസരിച്ച് നേരത്തെ തിരുവോണം, ഏകാദശി, അമാവാസി എന്നീ നാളുകളിലാണ് വേദപാരായണം നടന്നിരുന്നത്. ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾക്കും ദർശനത്തിനും തടസ്സമുണ്ടാകാതെ ഈ ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 9.30 വരെ 10 പേരടങ്ങുന്ന നമ്പൂതിരി സംഘത്തിന് വേദപാരായണം നടത്താമെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചു.ഋഗ്വേദത്തിനു വേംഗക്കാടു കൃഷ്ണൻനമ്പൂതിരിയും യജുർവേദത്തിനു നാരായണ വനീവ്രതനും പാരായണത്തിനു നേതൃത്വം നൽകും.
