തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൊടും ചൂടെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ താപനില ഉയരും. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപലനില ഉയരുമെന്നാണ് അറിയിപ്പ്. അടുത്ത ദിവസങ്ങളിലും കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും.വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിവസങ്ങളാന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപലനില ഉയരും. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കും.
