തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ബസ്സിന് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക് മിനിമം ചാര്‍ജ് 25 രൂപയായിരുന്നത് 30 രൂപയാക്കിയുമാണ് വര്‍ധിപ്പിച്ചത്.
ബസുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വര്‍ധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു.ഓട്ടോ മിനിമം ചാര്‍ജ് നേരത്തെ ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. ഇതാണ് രണ്ട് കിലോമീറ്ററിന് 30 രൂപയാക്കി വര്‍ധിപ്പിച്ചത്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാക്കി. ഇത് നേരത്തെ 12 രൂപയായിരുന്നു