സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

IMG-20220523-WA0009

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചത് മാതൃകയാക്കി സംസ്ഥാനവും നികുതി കുറയ്ക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്. പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ട് തവണകളിലായി പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറച്ചപ്പോള്‍ കേരളം അതിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ജനവഞ്ചകരായ സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. കണക്കുകൂട്ടാന്‍ പോലും അറിയാത്ത ആളെയാണ് പിണറായി സര്‍ക്കാര്‍ ധനമന്ത്രിയായി നിയമിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ധനമന്ത്രിയും മാധ്യമങ്ങളെ കാണുന്നത് കേന്ദ്രം കടം വാങ്ങാന്‍ അനുമതി നല്‍കുന്നില്ലെന്ന് പറയാനാണ്. ഇന്ധന തീരുവ കുറച്ച്, മൂന്നര കോടി ജനങ്ങളുടെ ഭാരം കുറക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മണമ്പൂര്‍ ദിലീപ്, എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിപിന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!