പാലോട്: സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (14) മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച പാലോട് റേഞ്ച് ഓഫീസിനു മുമ്പിൽവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം. റോഡിന് വശത്തുകൂടി നടന്ന് പോകുകയായിരുന്ന അപർണയെ പിറകിൽനിന്നുവന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു അപർണ.
